ചിന്തകൾ




എന്നും തനിച്ചായിരുന്നു ....
ആൾക്കൂട്ടത്തിലും, വീട്ടിലും ,
എല്ലായിടത്തും ഞാൻ തനിച്ചായിരുന്നു....

ആരും അറിയുവാനും ശ്രമിച്ചില്ല....
ഞാനൊട്ടു ബോധ്യപ്പെടുത്താനും ...
പോയില്ല ....എന്റെ വാല്മീകങ്ങളിൽ ...

എന്നും കൂട്ടായിരുന്നത് എന്റെ ചിന്തകൾ 
മാത്രമായിരുന്നു ...
ചിതലെടുത്ത കുറെ മൺപുറ്റുകൾ മാത്രമായിരുന്നു .....

എവിടെയും തോൽവിയായ എന്റെ ജന്മത്തിൽ ഞാൻ എന്ത് നേടി ....
കുറെ പരിഹാസ വാക്കുകൾ മാത്രം ...
എന്റെ നെഞ്ചകം വിങ്ങുന്നു ..
കണ്ണുകൾ നിറയുന്നു ...

ആത്മാവ് തേങ്ങുന്നു,
ഒരിറ്റു ശ്വാസത്തിനായ് കേഴുന്നു ...
ചവിട്ടി താഴ്ത്തിയ ജീവിതം മാകുന്നു..

ഇനിയൊരു പ്രതീക്ഷ ഇല്ല ഈ മനോമുഖരത്തിൽ ...
നഷ്ട്ടങ്ങൾ നഷ്ട്ടങ്ങൾ നഷ്ട്ടങ്ങൾ മാത്രം...

-   ഇഷ ജിറോ 

Comments

Popular posts from this blog

വിഭ്രാന്തി

പുലരി