ദൂരത്തേക്ക്
അവളുടെ മനോ മുഖരം
എന്തിനോ തേങ്ങി
അകലെയെവിടെയോ കാലൻ പക്ഷി
ചിലച്ചു ...എന്തോ നഷ്ട്ടപെടൽ
എന്താണോ എന്നറിയില്ല ......
അവൾ ദൂരത്തേക്ക് നോക്കി
ഒന്നുമില്ല മനസിന്റെ വിഭ്രാന്തിയോ
വരാൻ പോകുന്ന എന്തിന്റെ എങ്കിലും
സൂചനയോ ...
പൂക്കാലം വന്നു പോയി
ഇലകൾ പൊഴിച്ച് അടുത്ത തളിർപ്പിനായ്
മരങ്ങൾ നിൽക്കുന്ന പോലെയോ
എന്തിനോ തേങ്ങി മനസാകെ
വിഷാദാ ചുഴിയിൽ ....

👍
ReplyDelete