ചില്ലയിൽ







ആകാശത്തിന്റെ അങ്ങേ കൊമ്പിൽ
നിനക്കയീ ഞാനൊരു കൂടൊരുക്കാം...



നീയെന്റെ ചില്ലയിൽ ചേക്കേറുമോ
ഇണക്കിളി ..നെഞ്ചിൽ മൗനമായീ...



പാറി പരന്നൊരാ ചെങ്കതിർ മോഹത്തെ
വെൺകൊടി കൂട്ടിൽ പൂട്ടിവെച്ചു
വാനിന്റെ അങ്ങേത്തലക്കൽ മഴവില്ലിന്
ചാരുതയിൽ പാറിനടക്കാം...



പൊൻതൂവൽ തഴുകി നിൻ മടിയിൽ
തല ചായ്ച്ചു മയങ്ങുവാൻ നിശയുടെ
മൗന രാഗത്തെ ചേർത്തണച്ചു
വരുക നിലാവിന്റെ കുളിരിൽ കൈകോർത്തിടാം...


                                                                                - ഇഷാ ജിറോ 

Comments

Post a Comment

Popular posts from this blog

വിഭ്രാന്തി

ചിന്തകൾ

പുലരി