Posts

കണികകൾ

Image
                                                       ചില ഇഷ്ട്ടങ്ങൾ അങ്ങനെ ആണ്  ആരോടും പറയാതെ അമർത്തി  പിടിക്കും ...ചിലപ്പോൾ അതു പൊട്ടി  പരക്കും ..നാലുപാടും ചിതറും ..... ചിതറിപ്പോയ ഇഷ്ട്ടം പിന്നീട്  യോജിപ്പിക്കുവാൻ കഴിയില്ല ... അതു നൂലുപൊട്ടിയ മുത്തുമാല  പ്പോലെയാണത്‌ . .കുറെ മുത്തുകൾ  എവിടെയൊക്കെയോ ചിതറി പോകും                                                                             ഇഷ ജിറോ 

നിമിഷങ്ങൾ

Image
ഓരോ നിമിഷവും ഓരോ ദിവസവും... ഇഷ്ട്ടങ്ങൾ കുന്നുകൂടി ... ഓരോ രേണുവിലും ... കാറ്റായി ഞാൻ .... വൻ മരമായി നീ, കുളിർ പെയ്തു.... -   ഇഷ  ജിറോ 

പുലരി

Image
ഹൃദയം ഒരു നാദത്തെ തേടുന്നു,  ഭൂമി ഒരു തുള്ളി വെള്ളത്തിനായി, വേഴാമ്പൽ ഒരു മഴക്കായീ,  ഞാനോ നിന് വരവിനായി , ഏതോ ജന്മത്തിൽ കടം കൊണ്ടരാ,  നോവ് മായീ ഈ ജന്മത്തിൻ,  ചുഴിയിൽ പെട്ടുലയുന്ന,  തോണിയായി ഞാൻ..  നിൻ വരവിനായി കാതോർക്കായായീ  ഓരോ പുലരിയിലും... -   ഇഷ  ജിറോ 

ചിന്തകൾ

Image
എന്നും തനിച്ചായിരുന്നു .... ആൾക്കൂട്ടത്തിലും, വീട്ടിലും , എല്ലായിടത്തും ഞാൻ തനിച്ചായിരുന്നു.... ആരും അറിയുവാനും ശ്രമിച്ചില്ല.... ഞാനൊട്ടു ബോധ്യപ്പെടുത്താനും ... പോയില്ല ....എന്റെ വാല്മീകങ്ങളിൽ ... എന്നും കൂട്ടായിരുന്നത് എന്റെ ചിന്തകൾ  മാത്രമായിരുന്നു ... ചിതലെടുത്ത കുറെ മൺപുറ്റുകൾ മാത്രമായിരുന്നു ..... എവിടെയും തോൽവിയായ എന്റെ ജന്മത്തിൽ ഞാൻ എന്ത് നേടി .... കുറെ പരിഹാസ വാക്കുകൾ മാത്രം ... എന്റെ നെഞ്ചകം വിങ്ങുന്നു .. കണ്ണുകൾ നിറയുന്നു ... ആത്മാവ് തേങ്ങുന്നു, ഒരിറ്റു ശ്വാസത്തിനായ് കേഴുന്നു ... ചവിട്ടി താഴ്ത്തിയ ജീവിതം മാകുന്നു.. ഇനിയൊരു പ്രതീക്ഷ ഇല്ല ഈ മനോമുഖരത്തിൽ ... നഷ്ട്ടങ്ങൾ നഷ്ട്ടങ്ങൾ നഷ്ട്ടങ്ങൾ മാത്രം... -   ഇഷ  ജിറോ 

ദൂരത്തേക്ക്

Image
അവളുടെ മനോ മുഖരം എന്തിനോ തേങ്ങി അകലെയെവിടെയോ കാലൻ പക്ഷി ചിലച്ചു ...എന്തോ നഷ്ട്ടപെടൽ എന്താണോ എന്നറിയില്ല ...... അവൾ ദൂരത്തേക്ക് നോക്കി ഒന്നുമില്ല മനസിന്റെ വിഭ്രാന്തിയോ വരാൻ പോകുന്ന എന്തിന്റെ എങ്കിലും സൂചനയോ ... പൂക്കാലം വന്നു പോയി ഇലകൾ പൊഴിച്ച് അടുത്ത തളിർപ്പിനായ് മരങ്ങൾ നിൽക്കുന്ന പോലെയോ എന്തിനോ തേങ്ങി മനസാകെ വിഷാദാ ചുഴിയിൽ .... -   ഇഷ  ജിറോ 

മൗനം

Image
ചന്ദ്രമുഖി നിൻ  ചൊടിയിൽ അനുരാഗ പുഷ്പമായീ വിടരട്ടെ ഞാൻ ഗന്ധർവലോകത്തെ അപ്സരകന്യക പോലെയെൻ മുന്നിൽ മിഴിവോടെ കാലം കരുതിവെച്ചോ നിന്നെയെൻ മുന്നിലെത്തിക്കാൻ ...അതോ ഏതോ മൗനത്തിന് ഗീതമായോ ... എവിടെ നിന്നുയർന്നു വന്നു നീ ... ഒരു മാത്രാ വിരഹത്തിൻ ചൂടേറ്റു വാടി കൊഴിയുമോ മൗനത്തിൽ മുങ്ങിയ ഗദ്ഗദ സ്വരമായീ മാറുമോ കവിതേ....

വിഭ്രാന്തി

Image
അവളുടെ മനോ മുഖരം എന്തിനോ തേങ്ങി അകലെയെവിടെയോ കാലൻ പക്ഷി ചിലച്ചു ...എന്തോ നഷ്ട്ടപെടൽ എന്താണോ എന്നറിയില്ല ...... അവൾ ദൂരത്തേക്ക് നോക്കി ഒന്നുമില്ല മനസിന്റെ വിഭ്രാന്തിയോ വരാൻ പോകുന്ന എന്തിന്റെ എങ്കിലും സൂചനയോ ... പൂക്കാലം വന്നു പോയി ഇലകൾ പൊഴിച്ച് അടുത്ത തളിർപ്പിനായ് മരങ്ങൾ നിൽക്കുന്ന പോലെയോ എന്തിനോ തേങ്ങി മനസാകെ വിഷാദാ ചുഴിയിൽ .... -   ഇഷ  ജിറോ